24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

വീണ്ടും ന്യൂനപക്ഷ വേട്ട

Janayugom Webdesk
January 25, 2023 5:00 am

മോഡി ഭരണത്തിന് കീഴിൽ രാജ്യത്ത് മതന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾ നേരിടുകയാണ്. സം​​​​ഘ്പ​​​​രി​​​​വാ​​​​ർ തു​​​​ട​​​​ർ​​​​ച്ചയാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ​​​​താ​​​​ണ് ഛ​​​​ത്തീ​​​​സ്ഗ​​​​ഡിൽ ന​​​​ട​​​​ന്ന​​​​ത്. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക്രൈ​​സ്ത​​വ​​ർ തങ്ങളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ത​​​​ല്ലി​​​​യോ​​​​ടി​​​​ക്ക​​​​പ്പെട്ടു. സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​രി​​​​ൽ ദേവാ​​​​ല​​​​യ​​​​വും കോ​​​​ൺ​​​​വെന്റും സ്കൂ​​​​ളു​​​​മൊ​​​​ക്കെ ആ​​​​ക്ര​​​​മിക്കപ്പെട്ടു. ജഗദൽപൂർ സിറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആദിവാസി സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമം ഭയന്ന് പള്ളിയുടെ ഗേറ്റ് അധികൃതർ അടച്ചിട്ടിരുന്നുവെങ്കിലും ഇതു തകർത്താണ് അക്രമികൾ അകത്തുകടന്നത്. ക്രിസ്തുവിന്റെ ക്രൂശിതരൂപം, ദേവാലയത്തിലെ വിവിധ വസ്തുക്കൾ എന്നിവയെല്ലാം തകർത്തു. പതിവുകൾ തെറ്റിയില്ല, ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ കാഴ്ചക്കാരായി. ഛത്തിസ്ഗഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാരും പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാരായൺപുർ കളക്ടറേറ്റിൽ നിസഹായരായ ആയിരങ്ങൾ കുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ ഫോട്ടോ ഉൾപ്പെടെ ചേർത്ത് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിനു പകരം ഇരകളെ നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. 2022 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ജൂ​​​​ലൈ​​​​ വ​​​​രെ മാ​​​​ത്രം രാജ്യത്ത് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ 302 തവണ ആസൂത്രിത ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ നടന്നതായി ബം​​​​ഗ​​​​ളൂ​​​​രു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​പീ​​​​റ്റ​​​​ർ മ​​​​ച്ചാ​​​​ഡോ​​​​യും നാ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​ഡാ​​​​രി​​​​റ്റി ഫോ​​​​റം, ഇ​​​​വാ​​​​ഞ്ച​​​​ലി​​​​ക്ക​​​​ൽ ഫെലോഷി​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ന്നീ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് സു​​​​പ്രീം ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂണ്ടിക്കാട്ടിയിരുന്നു. 2021ൽ 505 ‍​ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ നടന്നു.

കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ, പരാതിക്കാരുടെ ഹർജിയിലെ വിവരങ്ങൾ വ്യാജമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊടുത്ത മറുപടി. മാധ്യമ വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇരകളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്കി ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർട്ടാണ് വ്യാജമെന്ന് പരിഹസിച്ചത്. രാജ്യത്ത് ക്രൈ​​​​സ്തവ​​​​ർ​​​​ക്കെ​​​​തി​​​​രെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന യു​​​​പി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള സം​​​​ഘ്പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ടന​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണ് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത്. ക്രൈ​​​​സ്ത​​​​വർക്കെതിരെയുള്ള പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തിന്റെ​​​​യും കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും കൊ​​​​ടു​​​​ക്കു​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മാ​​​​ത്ര​​​​മേ സു​​​​പ്രീം​​​​ കോ​​​​ട​​​​തിക്ക് വി​​​​ധി പ​​​​റ​​​​യാ​​​​നാ​​​​കൂ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസ് കാലത്ത് പോലും സംഘ്പരിവാർ ആക്രമങ്ങൾ ആവർത്തിക്കുകയായിരുന്നു. ക്രിസ്മസ് നക്ഷത്രവും കരോളും പുൽക്കൂടും ആശംസാ സന്ദേശങ്ങളും കേക്ക് പോലും ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. വർഗീയതയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ വഡോദരയിൽ കരോൾ സംഘം ക്രൂരമായി ആക്രമിക്കപ്പെട്ടു. മിഠായി വിതരണം ചെയ്തുകൊണ്ടിരുന്നവരെ മർദിച്ചു. ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിൽ ക്രിസ്മസ് ആഘോഷത്തിനു നേരെ മതപരിവർത്തനം ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയുടെ 30 അംഗ സംഘം ആക്രമണം നടത്തി. കർണാടകത്തിന്റെ ചില ഭാഗങ്ങളിൽ ഹിന്ദു ജാഗരണ വേദിക പ്രവർത്തകർ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷത്തെയാണ് ലക്ഷ്യമിട്ടത്. കുട്ടികളെ മതപരിവർത്തനം നടത്താനുള്ള ശ്രമങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങൾ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രചാരണം.


ഇതുകൂടി വായിക്കൂ:


ക്രിസ്ത്യാനികളെ തുരത്തുകയാണ് ലക്ഷ്യമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗദളും പ്രഖ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മാർഗമായി മതംമാറ്റത്തിനെതിരെ പ്രത്യേക നിയമം പാസാക്കുകയാണ്. ഉത്തരാഖണ്ഡിൽ മതപരിവർത്തനം പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കുന്ന വ്യവസ്ഥകളുള്ള ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചത് ക്രിസ്മസ് തലേന്നായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ മതസൗഹാർദത്തിന്റെയും സമന്വയത്തിന്റെയും പര്യായപദമായിരുന്നു. അങ്ങിങ്ങായി വർഗീയ കലാപങ്ങളും സംഘർഷങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുണ്ടെങ്കിലും അതിനെയൊന്നും വളരാൻ ഇന്ത്യ ഭരിച്ചിരുന്നവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പക്ഷേ, നിലവിലെ ഭരണകക്ഷിക്ക് വഴിതെറ്റുന്നു എന്ന സന്ദേശമാണ് ഇന്ന് ലോകം വായിച്ചെടുക്കുന്നത്. ന്യൂനപക്ഷങ്ങളോട് തുല്യരെന്ന രീതിയിൽ, പ്രത്യേക സംരക്ഷണം നൽകപ്പെടേണ്ടവരെന്ന രീതിയിൽ പെരുമാറുക എന്ന രാഷ്ട്രീയം ബിജെപി എന്ന രാഷ്ട്രീയ അന്യമാണ്. പക്ഷെ, മ​​​​ത​​​​ഭ്രാ​​​​ന്ത് നാ​​​​ടു​​​​വാ​​​​ഴുമ്പോ​​​​ൾ ഭരണകൂടം നി​​​​ശ​​​​ബ്ദ​​​​രാ​​​​ക​​​​രു​​​​ത്. സാർത്ഥകമായ മതേതര മുന്നേറ്റങ്ങൾക്കായി പ്രവർത്തന നിരതരാകുകയെന്നത് ഭരണഘടനയിലധിഷ്ഠിതമായ സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.