23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 22, 2026

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോഡി അമേരിക്കയിലേയ്ക്ക്; കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
September 18, 2024 9:57 am

അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. യു എസ് സന്ദർശനത്തിനിടെ മോഡിയെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ 21 മുതൽ 23 വരെയാണ് മോഡിയുടെ യുഎസ് സന്ദർശനം. ക്വാഡ് സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനായാണ് മോഡി യുഎസിൽ എത്തുന്നത്. ഡെൽവെയറിൽ വെച്ചാണ് സമ്മേളനം നടക്കുക. 

മോഡിക്ക് പുറമേ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് , ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവരാണ് ക്വാഡ് സമ്മേളനത്തിൽ പ​ങ്കെടുക്കുക. എവിടെ വെച്ചാകും കൂടിക്കാഴ്ച എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല. പ്രസിഡന്റായിരിക്കെ ട്രംപും മോഡിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായി. വ്യാപാര തർക്കങ്ങൾക്കിടയിലും, ബന്ധം സുരക്ഷിതമായി കൊണ്ടുപോകാൻ മോഡിയും ട്രംപും ശ്രദ്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.