25 December 2025, Thursday

Related news

November 6, 2025
April 17, 2025
December 27, 2024
December 14, 2024
November 28, 2024
September 11, 2024
July 10, 2024
November 21, 2023
September 5, 2023

പാര്‍ക്കര്‍ സോളാര്‍ പ്രോബ് സുരക്ഷിതമെന്ന് നാസ

Janayugom Webdesk
മേരിലാന്‍ഡ്
December 27, 2024 11:29 pm

സൂര്യന്റെ കനത്ത ചൂടിനെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് അതിജീവിച്ചുവെന്ന് നാസ. സൂര്യന്റെ ഏറ്റവും പുറംകവചമായ കൊറോണയിലൂടെ കടന്നുപോയതിന് ശേഷവും സോളാര്‍ പ്രോബുമായി ആശയവിനിമയത്തിന് കഴിഞ്ഞുവെന്ന് നാസ അറിയിച്ചു. സൂര്യനെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ ദൗത്യം. 

സൂര്യോപരിതലത്തില്‍ നിന്ന് ഏകദേശം 61 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് മണിക്കൂറില്‍ 6,92,000 കിലോമീറ്റര്‍ വേഗതയില്‍ പറന്നത്. സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മ്മിത വസ്‌തു എന്ന നാഴികക്കല്ലും ഇത് സ്വന്തമാക്കി. സൂര്യന്റെ കൊറോണ പാളിയിലെ 930 ഡിഗ്രിസെല്‍ഷ്യസ് വരെയുള്ള ചൂടിനെ മറികടന്നുവേണമായിരുന്നു പേടകത്തിന് സഞ്ചരിക്കാന്‍. എന്നാല്‍ അതിശക്തമായ ചൂടിനും റേഡിയേഷനും പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കരിച്ചുകളയാനായില്ല. കൂടുതല്‍ വിശദമായ വിവരങ്ങള്‍ ജനുവരി ഒന്നിന് ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.