22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 19, 2024
November 12, 2024
November 7, 2024
October 21, 2024
October 2, 2024
September 30, 2024
September 30, 2024
September 7, 2024
August 2, 2024

നാസയുടെ ആര്‍ട്ടിമിസ് 1 വിക്ഷേപണം ഇന്ന്

Janayugom Webdesk
വാഷിങ്ടണ്‍
November 16, 2022 8:48 am

ചുഴലിക്കാറ്റ് ­കാ­­രണം മാറ്റിവച്ച നാസയുടെ മെഗാമൂണ്‍ റോക്കറ്റായ ആര്‍ട്ടിമിസ് 1 ഇന്ന് വിക്ഷേപിക്കും. ഫ്ലോറിഡയില്‍ നിന്നാണ് വിക്ഷേപണം. ബഹിരാകാശ സഞ്ചാരികളില്ലാതെയുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണിത്. ചന്ദ്രനില്‍ സ്ഥിരസാന്നിധ്യം ഉറപ്പിക്കുകയും അതിന് ശേഷം ചൊവ്വയില്‍ സമാനമായ പരീക്ഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് നാസയുടെ പുതിയ ചാന്ദ്രദൗത്യം. 

സാങ്കേതിക തകരാറുകളും ഇയാന്‍ ചുഴലിക്കാറ്റും കാരണം നേരത്തെ മൂന്നു തവണ ആര്‍ട്ടിമിസ് 1ന്റെ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. സെന്‍സര്‍ തകരാറും ഇന്ധന ചോര്‍ച്ചയും കാരണമാണ് രണ്ടുതവണ വിക്ഷേപണം മാറ്റിവച്ചത്. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസ പദ്ധതിയിടുന്നത്. 

Eng­lish Summary:NASA’s Artemis 1 launch today
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.