23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026

നാട് കാലാനുസൃതമായ മാറ്റം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 23, 2023 8:07 pm

നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി ഉണ്ടാകണമെന്നതാണ് കേരളത്തിലെ പൊതുസമൂഹത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മണ്ഡലങ്ങളിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ന് ശേഷം ആഭ്യന്തര വളർച്ചാ നിരക്കിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു.സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏഴ് വർഷത്തിനുള്ളിൽ ആഭ്യന്തര ഉല്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് മികച്ചതാണ്. 

തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണ്. എന്നാൽ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നികുതി വിഹിതവും അർഹമായ ഗ്രാന്റുകളും ലഭിക്കണ്ടതാണ്. 83,000 കോടി രൂപയുടെ പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറക്കുന്ന സാഹചര്യമുണ്ടായി. 

സാമൂഹിക സുരക്ഷ പെൻഷന് കൺസോർഷ്യത്തിൽ നിന്നും അനുവദിക്കുന്ന തുകയും കടത്തിലുൾപ്പെടുത്തി. ഈ നടപടികൾ കേരള സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്. 1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്. ആഗോള വിശപ്പ് സൂചികയിൽ 2013 ൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം 55 ആയിരുന്നെങ്കിൽ ഇന്നത് 111 ആണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary;Nation wants sea­son­al change: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.