23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
January 19, 2024
November 5, 2023
October 5, 2023
October 5, 2023
October 3, 2023
September 14, 2023
June 17, 2023
June 7, 2023
May 31, 2023

ബാരാമുള്ളയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്

Janayugom Webdesk
ശ്രീനഗര്‍
March 9, 2022 12:29 pm

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് പട്ടാൻ പട്ടണത്തിൽ പലയിടത്തും എൻഐഎ പരിശോധന നടത്തിയത്. ജമാഅത്തെ ഇസ്‌ലാമിയ മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗനി വാനിയുടെയും പിർ തൻവീറിന്റെയും വീടും റെയ്‍ഡില്‍ ഉൾപ്പെടുന്നു.

ഫെബ്രുവരിയിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസിഡന്റിനെയും മറ്റ് അഞ്ച് അംഗങ്ങളെയും എൻഐഎ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സംഘടനയുമായി ബന്ധമുള്ള അരഡസനിലധികം പേരെ എൻഐഎ വിളിച്ചുവരുത്തിയിരുന്നു.

വിദേശ ധനസഹായവും ജമാഅത്തിന്റെ വിദേശ പ്രവർത്തനങ്ങളും കൂടാതെ ജമ്മു കശ്മീരിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

തീവ്രവാദ ഫണ്ടിംഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജമാഅത്തിന്റെ സ്വത്തുക്കളും അന്വേഷണത്തിൽ ഉൾപ്പെടുന്നു. വിദേശ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തിടെയുള്ള വീഡിയോകളും പത്രക്കുറിപ്പുകളും ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

eng­lish sum­ma­ry; Nation­al Inves­ti­ga­tion Agency raid in Baramulla

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.