സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും,ഹോമിയോപ്പതിവകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരമായ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്.
മാര്‍ച്ചോടെ 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചുസംസ്ഥാനത്തെ സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കർമപദ്ധതി രൂപീകരിച്ചിരുന്നു.കേരളത്തിലെ 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ പ്രവർത്തനമികവ് പരിഗണിച്ച് 100 കേന്ദ്രംകൂടി അനുവദിച്ചിട്ടുണ്ട്.
എല്ലാ ആയുഷ് സ്ഥാപനങ്ങളും എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഇന്ത്യയിൽ ആദ്യമായി തയ്യാറാക്കിയ കൈപ്പുസ്‌തകവും മന്ത്രി പ്രകാശിപ്പിച്ചു.
English Summary:
National recognition for 150 AYUSH centers
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.