19 January 2026, Monday

ദേശീയ പണിമുടക്ക്: വടക്കന്‍മേഖല വാഹന പ്രചരണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

Janayugom Webdesk
കാസര്‍കോട്
June 26, 2025 7:07 pm

ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ജുലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല വാഹന പ്രചരണ ജാഥയ്ക്ക് കാസര്‍കോട് നിന്ന് ഉജ്ജ്വല തുടക്കം.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ജാഥാ ലീഡര്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.
എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ ആർ സജിലാൽ, മാനേജര്‍ ഒ കെ സത്യ, ജാഥ അംഗങ്ങളായ ടി കെ രാജൻ, എലിസബ് അസീസി, പി വി തമ്പാൽ, എ എൻ സലിം കുമാർ, ഷിനു വള്ളിൽ, ഒ ടി സുജേഷ്, എം. ഉണ്ണികൃഷ്ണൻ, റസിയ ജാഫർ, ഹംസ പുല്ലാട്ടിൽ, ആർ സുരേഷ്, വി കുഞ്ഞാലി, അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവരും എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, പ്രസിഡന്റ് പി മണി മോഹൻ, ഉദിനൂർ സുകുമാരൻ, വി ശോഭ, പി പി പ്രസന്നകുമാരി, സി എം എ ജലീൽ, ഹനീഫ് കടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
എഐടിയുസി സംസ്ഥാന സെക്രട്ടറി ആര്‍ സജിലാല്‍ വൈസ് ക്യാപ്റ്റനും സേവ കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ കെ സത്യ മാനേജറും ടി കെ രാജന്‍, എലിസബത്ത് അസീസി, പി വി തമ്പാന്‍, എ എന്‍ സലീംകുമാര്‍, ഷിനുവളപ്പില്‍, ഒ ടി സുജേഷ്, എം ഉണ്ണികൃഷ്ണന്‍, റസീയ ജാഫര്‍, ഹംസപുല്ലാട്ടില്‍, ആര്‍ സുമേഷ്, വി കുഞ്ഞാലി, അബ്ദുള്‍റഹിമാന് മാസ്റ്റര്‍ പി കൃഷ്ണ്മാള്‍ എന്നിവര്‍ ജാഥാംഗങ്ങളുമാണ്.

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖാ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, സ്കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപയും പെന്‍ഷന്‍ 9000 രുപയായും നിശ്ചയിക്കുക തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. വടക്കന്‍മേഖല ജാഥ ഇന്ന് രാവിലെ 10 മണിക്ക് ഉദുമ, 11 മണിക്ക് കാഞ്ഞങ്ങാടും 12 മണിക്ക് ചെറുവത്തൂരും തുടര്‍ന്ന് മൂന്ന് മണി പയ്യന്നൂര്‍, നാലു മണി-തളിപ്പറമ്പ്, 5 മണി-കണ്ണൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറ് മണിക്ക് തലശേരിയില്‍ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.