23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024

ദേശീയ പണിമുടക്ക്: സംസ്ഥാന കൺവെൻഷൻ 19 ന് എറണാകുളത്ത്

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 9:38 am

കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ പ്രഖ്യാപിച്ച ഫെബ്രുവരി 23,24 തീയതികളിലെ പണിമുടക്ക് വിജയിപ്പിക്കുന്നതിനും ക്യാമ്പയിനുകൾ തീരുമാനിക്കുന്നതിനുമായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കൺവെൻഷൻ ചേരും. ഈ മാസം 19 ന് രാവിലെ 10 ന് എറണാകുളം ടൗണ്‍ ഹാളിലാണ് കൺവെൻഷൻ. 

സംസ്ഥാനത്തെ 23 ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ചു പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ,ബാങ്ക് തുടങ്ങി വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും. ദേശീയ പണിമുടക്ക് കേരളത്തിൽ വലിയ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാ തൊഴിലാളികളും പങ്കാളികളാകണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാൻ ആർ ചന്ദ്രശേഖരൻ, സെക്രട്ടറി എളമരം കരീം, കൺവീനർ കെ പി രാജേന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു.

ENGLISH SUMMARY:National strike: State con­ven­tion on the 19th at Ernakulam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.