പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി. നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വച്ചു മേഖല കമ്മിറ്റി പ്രസിഡൻ്റ് സനു മഠത്തിലും, സെക്രട്ടറി നിസാം കൊല്ലവും ചേർന്ന് നൗഷാദിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല ജോയിൻ്റ് സെക്രട്ടറിമാരായ വർഗീസ്, ജിതിൻ, വൈസ്പ്രസിഡൻ്റ് നന്ദകുമാർ, ട്രഷറർ റഷീദ് പുനലൂർ, ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഹാരം ഏറ്റു വാങ്ങി നൗഷാദ് നന്ദി രേഖപ്പെടുത്തി.
നവയുഗം ടയോട്ട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ച നൗഷാദ്, പ്രാരംഭകാലം മുതൽ നവയുഗത്തിൽ പ്രവർത്തിച്ചു വരുന്ന സജീവപ്രവർത്തകനാണ്.
ദമ്മാം ടയോട്ടയിലുള്ള വാഹന അക്സസ്സറി സ്ഥാപനത്തിൽ കഴിഞ്ഞ പതിനാറു വർഷമായി ജോലിചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങൾ കാരണമാണ് നാട്ടിലേക്ക് മടങ്ങുന്നത്. മുവാറ്റുപുഴ സ്വദേശിയായ റംല നൗഷാദ് ആണ് ഭാര്യ. അൽഫിന, അർഷാന, അൻഷ എന്നിവരാണ് മക്കൾ.
English Summary:Naushad, who has had enough of exile and returns, is given a farewell by Navayugam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.