
സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെയും, വാഴൂർ സോമൻ എം.എൽ.എ യുടെയും മാതൃക ജീവിതത്തിന്റെ ഓർമ്മകൾ നിറഞ്ഞ ഒരു സായാഹ്നം തീർത്ത് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുസ്മരണ സമ്മേളനം ചേർന്നു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അധ്യക്ഷതയിൽ തറവാട് റെസ്റ്റാറന്റ് ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നവയുഗം ആക്റ്റിങ് ജനറൽ സെക്രട്ടറി സജീഷ് പട്ടാഴി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലും, പൊതുജീവിതത്തിലും അനുകരണീയമായ മാതൃകകൾ തീർത്ത, സാധാരണക്കാർക്കൊപ്പം എന്നും നിലകൊണ്ട, രണ്ടു ജനകീയനായ നേതാക്കളെയാണ് കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ബിജു വർക്കി അനുശോചന പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന് പ്രിജി കൊല്ലം സ്വാഗതവും, സുനിൽ വല്യാട്ട് നന്ദിയും പറഞ്ഞു. നവയുഗം നേതാക്കളായ നിസ്സാം കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, നന്ദകുമാർ, റിയാസ്, രഞ്ജിത, സംഗീത ടീച്ചർ, സാബു, തമ്പാൻ നടരാജൻ, സിയാദ്, റഷീദ്, ബക്കർ, ഷിബു താഹിർ, സഹീർഷാ, ജോസ് കടമ്പനാട്, മുഹമ്മദ് ഷിബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.