25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 26, 2024
October 25, 2024
October 24, 2024
October 19, 2024
October 19, 2024
October 17, 2024

ജനഹൃദയങ്ങളിലൂടെ മുന്നേറുന്ന നവകേരള സദസിന് കണ്ണൂരില്‍ വന്‍ വരവേല്‍പ്

Janayugom Webdesk
തിരുവനന്തപുരം
November 21, 2023 10:03 am

ജനഹൃദയങ്ങളുടെ അംഗീകാരം ഏറ്റുവാങ്ങി മുന്നേറുന്ന നവകേരള സദസുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ തലങ്ങളിലുളളവരുടെ കൂട്ടായ്മയയായി മാറുന്നു. നവകേരള സദസുകളിലെ ജനപങ്കാളിത്തം തെല്ലൊന്നുമല്ല യുഡിഎഫിനേയും,ബിജെപിയേയും വിറളിപിടിപ്പിച്ചിരിക്കുന്നത്. ഒരോ ദിവസം കഴിയുന്തോറും യുഡിഎഫിന്‍റെ ബഹിഷ്കരണങ്ങള്‍ ജനങ്ങള്‍ തള്ളികളയുകയാണ്.വികസനവും നന്മയും കരുതലുമായി ജീവിത പ്രശ്നങ്ങൾ നേരിട്ടറിയാനെത്തിയ നാടിന്റെ നായകരെ വരവേൽക്കാൻ ജനസഹസ്രങ്ങൾ. 

കോവിഡും വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഒന്നിച്ച് വേട്ടയാടിയപ്പോഴും കാലിടറാതെ ചേർത്തുനിർത്തിഎല്‍ഡിഎറ് നേതൃത്വത്തെ വരവേല്‍ക്കാന്‍ വലിയ ആവേശമാണ് നവകേരള സദസ്സിൽ അലയടിച്ചത്‌. അവരിൽനിന്ന് നാടിന്റെ നാളെയുടെ വികസനവുംകേട്ടാണ് മടക്കം.ആവലാതികളുടെയും പരാതികളുടെയും ഉള്ളറിഞ്ഞ പരിഹാരമാണ് എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസ്സിനെ വ്യത്യസ്തമാക്കുന്നത്.ജനങ്ങളുടെ പ്രശ്നങ്ങളറിയാനും അവ സൂക്ഷ്‌മതയോടെ പഠിച്ച് പരിഹാരംകാണാനുമുള്ള കുറ്റമറ്റ സംവിധാനമേർപ്പെടുത്തിയശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്നത്. പ്രഭാതയോഗങ്ങളിൽ ഉരുത്തിരിയുന്ന കാഴ്ചപ്പാടുകളും ആശയങ്ങളും ക്രോഡീകരിച്ച് ഭാവി പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നു.പെട്ടെന്ന് പരിഹരിക്കേണ്ടവയിൽ ഉടൻ തീരുമാനമുണ്ടാക്കുന്നു. ബസ്സിൽ സർക്കാരിന്റെ ഉല്ലാസയാത്രയെന്ന്നേരത്തെആരോപണങ്ങളുന്നയിച്ച ചിലമാധ്യമങ്ങൾ നവകേരളസദസ്സ്‌ തുടങ്ങിയതോടെ ഒന്നൊന്നായി തിരുത്തുകയാണ്.

കക്ഷി രാഷ്ട്രീയങ്ങൾക്കും വിമർശങ്ങൾക്കും എതിർപ്പുകൾക്കുമപ്പുറമുള്ള സദസ്സിന്റെ സഞ്ചാരപഥം ജനം ഒറ്റമനസ്സോടെ ഏറ്റെടുക്കുകയാണ്‌.കാസർകോട് ജില്ലയിലെ മണ്ഡലം സദസ്സുകൾക്കുശേഷം തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ണൂർ ജില്ലയിലെത്തിയത്. പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലായിരുന്നു സദസ്സുകൾ. പൂർത്തിയായി വരുന്ന ദേശീയപാത, സർക്കാർ ഏറ്റെടുത്തതിനുശേഷം ആരോഗ്യമേഖലയിൽ തലയുയർത്തി നിൽക്കുന്ന കണ്ണൂർ ഗവ മെഡിക്കൽ കോളേജ്, മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ വിനോദ സഞ്ചാര കാഴ്ചകൾ തുടങ്ങി നാടിന്റെ വികസനവീഥികളിലൂടെയാണ് ജന നായകർ സദസ്സുകളിലെത്തിയത്. ഇതിലെല്ലാമുപരി സർക്കാർ പദ്ധതികളിലൂടെ ജീവിതം കെട്ടിപ്പടുത്ത ജനങ്ങളുടെ സഞ്ചയമാണ് സദസ്സിന്റെ ഊർജം. പരാതി സ്വീകരിക്കാൻ വിവിധ കൗണ്ടറുകളിൽ അക്ഷീണം പ്രവർത്തിച്ച ജീവനക്കാരുടെ സേവനവും വിലമതിക്കാനാകാത്തതാണ്.കലാപരിപാടികളിലൂടെ സദസ്സ്‌ സംസ്കാരിക ഉത്സവത്തിനും വേദിയായി.

പ്രഭാതയോഗങ്ങളും മണ്ഡലം സദസ്സും നാടിന്റെ പ്രതിഭകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. നാടിന്റെയും ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജനകീയ സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കർമനിരതമായ പ്രവർത്തനത്തിന്റെയും സാക്ഷ്യപത്രമാകുകയാണ് നവകേരള സദസ്സ്‌. കേരളത്തിലെ ജനങ്ങൾ നവകേരള സദസ് നെഞ്ചേറ്റിക്കഴിഞ്ഞു. ഈ വിജയം യഥാർത്ഥത്തിൽ നാടിന്റെ വിജയമാണ്. നമ്മുടെ നാടിന്റെ ഭാവിക്ക് ഉറപ്പുനൽകുന്ന സന്ദേശമാണ് ഓരോ കാര്യങ്ങളിലും ഉയരുന്നത്. 

Eng­lish Summary:
Nava Ker­ala Sadas, which is advanc­ing through the hearts of the peo­ple, gets a huge wel­come in Kannur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.