കൊച്ചി
December 19, 2023 7:35 pm
നവകേരള സദസുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹർജിക്കാരനെ വിമർശിച്ച് കോടതി. ഹർജിക്കാരന്റെ വാദങ്ങൾ പലതും അനുമാനങ്ങൾ മാത്രമാണെന്നും അത്തരം കാര്യങ്ങൾ വിളിച്ച് പറയാൻ കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നവകേരള സദസ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം.
അതേ സമയം നവകേരള സദസിന് ജില്ലാ കളക്ടർമാർ സ്പോൺസർഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവിൽ വ്യക്തതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവിൽ സ്പോൺസർഷിപ്പ് എന്തിനൊക്കെയാണെന്ന് കൃത്യമായി പറയുന്നുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി. കളക്ടർമാർ നവകേരള സദസിനായി നേരിട്ട് പണം പിരിക്കേണ്ടതില്ലെന്നും സന്നദ്ധരായി എത്തുന്ന സ്പോൺസർമാരിൽ നിന്ന് പണം സ്വീകരിക്കാമെന്നും മലയാളത്തിലുള്ള ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
എന്നാൽ നവകേരള സദസ് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇതോടെയാണ് ഹർജിക്കാരന് എതിരെ കോടതി വിമർശനം ഉന്നയിച്ചത്. ഹർജിയിൽ ക്രിസ്തുമസ് അവധിയ്ക്ക് ശേഷം കോടതി വീണ്ടും വാദം കേൾക്കും.
English Summary: navakerala sadas, high court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.