22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

നവകേരള സദസ്: സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ് 26 ന്

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 9:38 am

നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ് ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർഡിആർ കൺവെൻഷൻ സെന്ററിൽ ആണ് മുഖാമുഖം. മന്ത്രിമാരായ ആർ ബിന്ദു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.

പരിപാടിയിൽ 50 പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടാകും. മറ്റുള്ളവർക്ക് തൽസമയം ചോദ്യങ്ങൾ എഴുതി നൽകാനാവും. ഭിന്നശേഷിസൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, ഭിന്നശേഷിക്കാരായ കലാ-കായിക‑സാംസ്കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുക.

പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ആറിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം പിഎംജിയിലെ കേരള സംസ്ഥാന സയൻസ് ടെക്നോളജി മ്യൂസിയം കോൺഫറൻസ് ഹാളിൽ ചേരും.

Eng­lish Sum­ma­ry: navak­er­ala sadas
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.