യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് വ്യാജ ഐഡി കാർഡ് നിർമിച്ചതായി കണ്ടെത്തി. അറസ്റ്റിലായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്. അജിത്തിന്റെ ഫോട്ടോയുള്ള കാർഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. അതിനായി യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിവരങ്ങൾ ലഭിക്കണം.
വ്യാജ എഡി നിർമിച്ചുവെന്ന് കണ്ടെത്തിയ 4 യൂത്ത് കോൺഗ്രസ്–- കെഎസ്‌യു നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭിനന്ദ് വിക്രം (29), ഏഴംകുളം തൊടുവക്കാട് കുളിക്കുന്നുകുഴി ബിനിൽ ബിനു (21), അടൂർ നെല്ലിമൂട്ടിൽപ്പടി ചാർളി ഭവനിൽ ഫെന്നി നൈനാൻ (25) പന്തളം കൂരമ്പാല വിഘ്‌നേശ്വരം വീട്ടിൽ വികാസ് കൃഷ്‌ണൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ഇന്നലെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഇവരെ വീണ്ടും കോടതിയിൽ ഹാജരാകണം. .
English Summary:Youth Congress election: Fake ID card in actor Ajith’s name too
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.