22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 20, 2025
March 18, 2025
March 17, 2025
March 1, 2025
February 27, 2025
February 21, 2025
February 9, 2025
February 8, 2025
January 3, 2025
December 1, 2024

രണ്ടര വയസ്സുകാരന് കരുതലായ് നവ കേരള സദസ്സ്; മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തുമെന്ന് വീണാ ജോർജ്

Janayugom Webdesk
പാലക്കാട്
December 2, 2023 5:52 pm

രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ എം സി സിയിലൂടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തലാസീമിയ മേജർ എന്ന രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് പങ്കുവയ്ക്കാനാണ് ഷൊർണ്ണൂർ നിയോജകമണ്ഡല നവകേരള സദസ്സ് വേദിയായ ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ രണ്ടര വയസുകാരനുമായി നിര്‍ദ്ധനനായ പിതാവ് എത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഇടപെടലിലൂടെ കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നതിന്റെ സന്തോഷത്തോടെയാണ് ആ പിതാവ് വേദിയിൽ നിന്നും മടങ്ങിയത്.

നവകേരള സദസ്സിന്റെ ചെർപ്പുളശ്ശേരിയിലെ പരിപാടിയിൽ എത്തിയപ്പോൾ പി മമ്മിക്കുട്ടി എംഎൽഎയും മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഞ്ഞിന്റെ പിതാവിന് കപ്പലണ്ടി കച്ചവടമാണ്. മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്യണം. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും.

കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന തനിക്ക് അതിന് കഴിയില്ലെന്നറിയിച്ചതിനെ തുടർന്നാണ് എംസിസി വഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താമെന്ന് മന്ത്രി അറിയിച്ചത്. സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: navak­er­ala sadas updation
You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.