26 April 2025, Saturday
KSFE Galaxy Chits Banner 2

നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
March 9, 2025 11:01 pm

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. സർക്കാരും ആ നിലപാടിലാണ്. സർക്കാരിന് ഇക്കാര്യത്തിൽ ആത്മാർത്ഥതയുണ്ടെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട സിപിഐ(എം) നയരേഖയെക്കുറിച്ച് പഠിച്ചിട്ടില്ല. ഇടതുപക്ഷം ബദൽ രാഷ്ട്രീയ പക്ഷമാണ്. പുതിയ കാലത്തെ പ്രത്യേകതകളെയും കണക്കിലെടുക്കേണ്ടിവരും. പക്ഷെ എന്തു ചെയ്യുമ്പോഴും ഇടതുപക്ഷത്തിന്റെ അടിസ്ഥാന നിലപാടുകളും വർഗതാല്പര്യങ്ങളും ഉയർത്തിപ്പിടിക്കണം. വികസനത്തിന് വേണ്ടിയുള്ള മൂലധന നിക്ഷേപത്തിൽ എതിർപ്പില്ല. ഉപാധികളും വ്യവസ്ഥകളും സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമുണ്ട്. സമൂഹത്തിന്റെ പുരോഗതിക്കും ജനജീവിതത്തിനും ഗുണകരമാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.