27 December 2024, Friday
KSFE Galaxy Chits Banner 2

നവോദയ സാംസ്കാരിക വേദി പുരസ്കാരം ജി എസ് പ്രദീപിന്

Janayugom Webdesk
കരുനാഗപ്പള്ളി
April 16, 2022 9:22 pm

പാവുമ്പാ വടക്ക് നവോദയ സാംസ്കാരികവേദി ആൻഡ് ഗ്രന്ഥശാലയുടെ ഒന്നാം വാർഷികവും പുരസ്കാര സമർപ്പണവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാർഡ് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് നൽകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്യും. സി ആർ മഹേഷ് എംഎൽഎ പുരസ്കാര സമർപ്പണം നിർവഹിക്കും. ഡോ സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് തല ബാലോത്സവ വിജയികളെയും പ്രമുഖ വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. രാത്രി എട്ട്മണിമുതൽ ഓണാട്ടുകര പ്രതിഭയുടെ ദൈവങ്ങളുടെ ജീവിതം എന്ന നാടകവും അരങ്ങേറും.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.