പശ്ചിമബംഗാളില്‍ നാവിക സേന ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യയും മകനും. ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് 2000ല്‍ വിരമിച്ച ഉജ്ജ്വല്‍ ചക്രബര്‍ത്തി (55) എന്നയാളാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. ഫീസ് നല്‍കുന്നത് സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇരുവരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്തറുക്ക് കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കി. വെട്ടി നുറുക്കിയ ഭാഗങ്ങള്‍ സൈക്കിളില്‍ പല സമയത്തായി കൊണ്ടുപോയാണ് മകന്‍ ഉപേക്ഷിച്ചത്. ആറ് കഷണങ്ങളാക്കിയാണ് മൃതദേഹം മുറിച്ചത്. സംഭവത്തില്‍ ഭാര്യയും മകനും പൊലീസ് അറസ്റ്റിലായി.
ഉജ്ജ്വല്‍ മദ്യപാനിയായിരുന്നുവെന്നും ഇതേച്ചൊല്ലി കുടുംബത്തില്‍ എന്നും പ്രശ്നങ്ങളായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അതേസമയം പ്രശ്നം ഇത്രത്തോളം ഗുരുതരമായ കാര്യം അറിഞ്ഞില്ലെന്നും അയല്‍ക്കാര്‍ പറയുന്നു.
കൊലപ്പെടുത്തി, ഉപേക്ഷിച്ചതിന് ശേഷം നവംബര്‍ 15 ഓടെ കുടുംബം പരാതിയും നല്‍കിയിരുന്നു. അതിനിടെ ഉപേക്ഷിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തി. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കാണാതായ ശരീരഭാഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
English Summary: Navy officer hacked to de ath by wife and son: Son leaves dismembered body parts on bicycle
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.