19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 30, 2024
May 3, 2022
April 21, 2022
April 18, 2022
April 13, 2022
April 13, 2022
March 1, 2022
February 25, 2022
February 24, 2022

നവാബ് മാലിക് ഐസിയുവില്‍

Janayugom Webdesk
മുംബൈ
May 3, 2022 8:23 pm

ഇഡി അറസ്റ്റ് ചെയ്ത എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ ആരോഗ്യനില മോശമായി. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലുള്ള നവാബ് മാലിക്കിനെ ഐസിയുവിലേക്ക് മാറ്റി. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും പനിയും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി 23 ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മഹാരാഷ്ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish summary;Nawab Malik in ICU

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.