നക്സലൈറ്റ് അനുഭാവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് കാന്തപുരം ജുമാ മസ്ജിദിലാണ് ഖബറടക്കം. കോഴിക്കോട് മാനാഞ്ചിറയില്‍ കടല വിറ്റ് ജീവിച്ചിരുന്ന മുഹമ്മദ് നക്‌സലൈറ്റ് അനുഭാവിയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടന്ന ജനകീയ വിചാരണയടക്കുള്ള നക്‌സലൈറ്റ് ആക്ഷനുകളില്‍ നേരിട്ട് പങ്കാളിയുമായിരുന്നു.
നഗരത്തിലെത്തുന്ന സഖാക്കള്‍ക്ക് അഭയമൊരുക്കുന്ന ചുമതലയായിരുന്നു മിക്കപ്പോഴും അദ്ദേഹം നിര്‍വഹിച്ചിരുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ വ്യാജ മൊഴി നല്‍കാനായി കടല മുഹമ്മദിനെ തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ പൊലീസ് പിന്‍മാറുകയായിരുന്നു.
കെ വേണു, മുരളി കണ്ണമ്പള്ളി, കെഎന്‍ രാമചന്ദ്രന്‍, ഗ്രോവാസു, എംഎന്‍ രാവുണ്ണി, പിടി തോമസ്, എംഎം സോമശേഖരന്‍ എന്നിങ്ങനെ നിരവധി നക്‌സലൈറ്റ് നേതാക്കളെ ഒളിവില്‍ താമസിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.