27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 18, 2024
November 16, 2024
September 25, 2024
September 25, 2024
September 16, 2024
January 11, 2024
November 18, 2023
September 14, 2023
July 28, 2023

നയൻ‌താര പകർപ്പവകാശം ലംഘിച്ചു; ധനുഷ് ഹെെക്കോടതിയിലേക്ക്

Janayugom Webdesk
ചെന്നെെ
November 27, 2024 12:51 pm

ധനുഷ് — നയൻതാര തർക്കം ഹെെക്കോടതിയിലേക്ക്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിഷയത്തിൽ നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രസ് ഹെെക്കോടതിയിൽ ഹർജി നൽകി. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ധനുഷിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. 

‘ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിക്കായി ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയിരുന്നു. ഇതോടെ കോളിവുഡിൽ ഇത് വലിയ വിവാദത്തിന് കാരണമായി. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

അതേസമയം, ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയൻതാര വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയുടെ നിർമ്മാതാവായ ധനുഷിന് ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അറിയാമെന്നും സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.