22 December 2024, Sunday
KSFE Galaxy Chits Banner 2

എൻ സി മമ്മൂട്ടി പുരസ്കാരം പി കെ ഗോപിക്ക്

Janayugom Webdesk
കോഴിക്കോട്
March 28, 2023 2:40 pm

യുവകലാസാഹിതി മുൻസംസ്ഥാനജനറൽ സെക്രട്ടറിയും കമ്യൂണിസ്റ്റ് പാർട്ടിനേതാവുമായിരുന്ന എൻ സി മമ്മൂട്ടിയുടെ നാമധേയത്തിലുള്ള പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപിക്ക്. ദുബായ് യുവകലാസാഹിതിയാണ് 10, 001 രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്. എൻ സി മമ്മൂട്ടി ഫൗണ്ടേഷൻ ഏപ്രിൽ 18ന് തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. ആലങ്കോട് ലീലാകൃഷ്ണൻ, എ പി കുഞ്ഞാമു, ഗീതാ നസീർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. 

Eng­lish Summary;NC Mam­moot­ty Award to PK Gopi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.