നീരേറ്റുപുറം പമ്പാ ബോട്ട് റേയ്സ് ക്ലബ്ബ് ജലമേളയിൽ റിക്സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടൻ ജേതാവായി. റെന്നി വർഗ്ഗീസ് ക്യപ്റ്റനായ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനെ അരവള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ് തലവടി ചുണ്ടൻ ജേതാവായത്. അശ്വന്ത് പെരുംമ്പിടാക്കളം ക്യാപ്റ്റനായ നിറവ് പൂന്തുരുത്തി ജവഹർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹർ തായങ്കരി മൂന്നാം സ്ഥാനം നേടി.
വെപ്പ് എ ഗ്രഡ് ഫൈനൽ മത്സരത്തിൽ ജോവൽ ജോഷി ക്യാപ്റ്റനായ സെൻ്റ് ജോർജ്ജ് ബോട്ട് ക്ലബ്ബ് പാണ്ടങ്കരി തുഴഞ്ഞ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും പ്രീത കൊച്ചുമോൻ ക്യാപ്റ്റനായ ഇസ്രായൻ ബോട്ട് ക്ലബ്ബ് പൂന്തുരുത്തി തുഴഞ്ഞ കോട്ടപ്പറമ്പൻ രണ്ടാം സ്ഥാനവും ആൽമ്പിൻ ജോൺ ക്യാപ്റ്റനായ വിബിസി വൈശ്യംഭാഗം ബ്ലോട്ട് ക്ലബ്ബ് തുഴഞ്ഞ ആശാ പുളിക്കകളം മൂന്നാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ ധൃഷിത്ത് പ്രമോദ് ഉണ്ണി ക്യാപ്റ്റനായ തുരുത്തിത്തറ ഒന്നാം സ്ഥാനം ലഭിച്ചു. ഇരുട്ടുകുത്തി ബി ഗ്രഡ് മത്സരത്തിൽ മത്തായി കെ. ആൻ്റണി ക്യാപ്റ്റനായ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കുറുപ്പുപറമ്പൻ ഒന്നാം സ്ഥാനവും വിഷ്ണു പ്രകാശ് പായിപ്പാട് ക്യാപ്റ്റനായ റ്റിബിസി കുട്ടനാട് തുഴഞ്ഞ ജലറാണി രണ്ടാം സ്ഥാനവും ബിബിൻ മാധവൻ ക്യാപ്റ്റനായ മേൽപ്പാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ദാനിയേൽ മൂന്നാം സ്ഥാനവും ലഭിച്ചു. വള്ളം കളിക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളന ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ജലോത്സവം ഉദ്ഘാടനം മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യനും നിർവ്വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.