5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 3, 2024

അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

Janayugom Webdesk
July 19, 2022 10:01 am

കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേന്ദ്രസർക്കാരിന് കത്തയച്ചു. വിഷയത്തിൽ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്റര്‍ നീരീക്ഷകർ എൻടിഎക്ക് റിപ്പോർട്ട് നൽകി.

എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻടിഎ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോർട്ടെന്ന് എൻടിഎ ഡിജി വിനീത് ജോഷി പ്രതികരിച്ചു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന യുവജന കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാർഥിനികൾക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.

18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടർന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാർഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്.

വിദ്യാര്‍ത്ഥിനി മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥൻ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റിൽ എത്താൻ പറയുകയും ഷോൾ വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് അമ്മയുടെ ഷാൾ നൽകുകയുമായിരുന്നു.

പിന്നീടാണ് ഭൂരിഭാഗം വിദ്യാർഥിനികൾക്കും ഇതേ അനുഭവമുണ്ടായി എന്ന് മനസ്സിലാക്കാൻ സാധിച്ചതെന്ന് രക്ഷിതാവ് പറയുന്നു. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ ലോഹം കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്. അതിനാലാണ് സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. സംഭവത്തെ തുടർന്ന് കുട്ടിക്ക് പരീക്ഷ ശരിയായ രീതിയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും അറിയാവുന്ന ഉത്തരങ്ങൾ പോലും എഴുതുന്നതിന് കഴിയാതെ വന്നുവെന്നും രക്ഷിതാവ് പറയുന്നു.

തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘർഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തിൽനിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല. ശൂരനാട് സ്വദേശിനിയായ മറ്റൊരു വിദ്യാർഥിനിക്കും സമാനമായ അനുഭവമുണ്ടായി എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

Eng­lish summary;Neet exam inci­dent; Ker­ala has informed protest­ed to the Centre

You may also like this video;

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.