നീറ്റ് പരീക്ഷചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒയാസിസി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ അഹ്സാനുല്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലാം എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഈ സ്ക്കൂളില്‍ നിന്നാണ് നീറ്റ് യുജിചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കേസില്‍ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് അന്വേഷിച്ചിരുന്ന കേസുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ, ദേശീയ പരീക്ഷ ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ രൂപീകരിച്ച ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നടക്കം നിര്‍ദേശങ്ങള്‍ തേടി. ജൂലൈ ഏഴ് വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
English Summary:
NEET question paper leak; Hazaribagh principal and vice principal arrested
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.