2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024

നീറ്റ് യുജി കൗണ്‍സിലിങ് നടപടികള്‍ക്ക് തുടക്കം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 17, 2024 9:49 pm

നീറ്റ് യുജി കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 

നാല് ഘട്ടമായാണ് നീറ്റ് കൗണ്‍സിലിംഗ് നടക്കുക. വിവിധ കേന്ദ്ര സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കോളേജുകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും പൂനെയിലെ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളിലെയും ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളും നീറ്റ് യുജി കൗണ്‍സിലിംഗില്‍ ഉള്‍പ്പെടും.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കൗൺസിലിംഗ് നടപടികൾ ആരംഭിച്ച കാര്യം കേന്ദ്രം നാളെ സുപ്രീംകോടതിയെ അറിയിച്ചേക്കും. പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ വ്യാപകമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും എന്‍ടിഎയും. അതിനാല്‍ പുനപരീക്ഷ വേണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: NEET UG Coun­sel­ing Process Begins; The Supreme Court will con­sid­er the peti­tions tomorrow

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.