22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 9, 2024
September 22, 2024
July 27, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024
July 18, 2024
July 17, 2024

നീറ്റ് യുജി ക്രമക്കേട്: ഗുജറാത്തില്‍ സ്കൂള്‍ ഉടമയും അറസ്റ്റില്‍

Janayugom Webdesk
അഹമ്മദാബാദ്
June 30, 2024 10:31 pm

നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമ അറസ്റ്റില്‍. ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് സിബിഐ പിടികൂടിയത്. മെയ് അഞ്ചിന് നീറ്റ്-യുജി പരീക്ഷ നടന്ന കേന്ദ്രങ്ങളിലൊന്നാണ് ജയ് ജലറാം സ്‌കൂൾ.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. നേരത്തെ ജയ് ജലറാം സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേര്‍ പിടിയിലായിരുന്നു. 

അതേസമയം ബിഹാറില്‍ പിടിലായ പ്രതികളിൽ നിന്ന് മുഖ്യ സൂത്രധാരൻമാരുടെ പേര് വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. പട്‌നയിലെ ബെയൂർ ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം വരികയാണ്. സഞ്ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു തുടങ്ങിയവരാണ് പരീക്ഷ പേപ്പർ ചോർച്ചയ്ക്ക് നേതൃത്വം നൽകിയത് എന്നാണ് സിബിഐയുടെ നിഗമനം. അതേ സമയം പ്രതികളുടെ മൊഴികളിൽ ഒട്ടേറെ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ എന്നും സിബിഐ അറിയിച്ചു. 

നീറ്റ്-യുജി പരീക്ഷയുടെ ഒരു ദിവസം മുമ്പ്, മെയ് നാലിന് പട്‌നയിലെ ലേൺ പ്ലേ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ സഞ്ജീവ് മുഖിയ 25 ഓളം ഉദ്യോഗാർത്ഥികളെ താമസിപ്പിച്ചിരുന്നുവെന്നും ചോർന്ന ചോദ്യപേപ്പറും ഉത്തരക്കടലാസും ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഇതേ ഹോസ്റ്റലിൽ വെച്ചാണ് എന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.
ദാനാപൂർ മുനിസിപ്പൽ കമ്മറ്റിയിലെ ജൂനിയർ എഞ്ചിനീയറായ സിക്കന്ദർ യാദവേന്ദുവാണ് നീറ്റ് ചോദ്യപേപ്പർ അനധികൃത വിതരണത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രധാന പ്രതിയെന്ന് ബീഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്ന ഇഒയു കേസുമായി ബന്ധപ്പെട്ട് 18 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശേഷം സിബിഐയും അറസ്റ്റുകൾ നടത്തി. 

Eng­lish Sum­ma­ry: NEET UG Irreg­u­lar­i­ty: School own­er also arrest­ed in Gujarat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.