23 January 2026, Friday

Related news

January 23, 2026
January 21, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025

നെഗറ്റിവ് റിവ്യൂ :യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

Janayugom Webdesk
കൊച്ചി
October 26, 2023 8:04 pm

നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്താനാണ് തീരുമാനം. സ്നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്സ് എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.

സിനിമ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. പിന്നാലെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. ഏതെങ്കിലും തരത്തിൽ നെഗറ്റീവ് റിവ്യൂ നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കാനും ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.

Eng­lish Sum­ma­ry: Neg­a­tive review: Police col­lect­ed infor­ma­tion of YouTube channels
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.