19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 17, 2024
October 15, 2024
September 14, 2024
June 24, 2024
June 17, 2024
March 21, 2024
March 20, 2024
February 25, 2024
February 23, 2024

മന്ത്രാലയത്തിന്റെ അനാസ്ഥ; 840 റെയില്‍വേ പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2024 10:27 pm

രാജ്യത്ത് 840 റെയില്‍വേ പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ 36 മാസമായി യാതൊരു പ്രവര്‍ത്തനവും ഇല്ലാതെ നിലച്ചതായും ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടങ്കല്‍ തുകയില്‍ വന്ന വര്‍ധനവാണ് പദ്ധതികള്‍ നിലയ്ക്കാന്‍ കാരണമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 18.5 ശതമാനം അധികതുക കൂടി ഓരോ പദ്ധതിക്കും വേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 150 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികളാണ് അടങ്കല്‍ തുകയുടെ അപര്യാപ്തത കാരണം നിലച്ചത്. നിലവില്‍ 1,820 പദ്ധതികള്‍ നടന്നു വരുന്നതില്‍ 56 എണ്ണം മാത്രമാണ് നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പുരോഗതിയുടെ പാതയില്‍ മുന്നേറുന്നത്. 618 പദ്ധതികള്‍ ഷെഡ്യൂള്‍ പ്രകാരം നിര്‍മ്മാണം നടന്നു വരികയാണ്. ചെലവ് വര്‍ധിച്ച 431 പദ്ധതികള്‍ക്ക് അടങ്കല്‍ തുക വര്‍ധിപ്പിക്കേണ്ടി വരും. 268 പദ്ധതികള്‍ അധിക ചെലവും സമയനഷ്ടവും കാരണം നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ നീരിക്ഷണ സമിതി ഡിവിഷന്‍ രേഖയിലാണ് പദ്ധതികള്‍ നിലച്ചതായി പറയുന്നത്. ലളിത്പൂര്‍-സത്ന‑റേവ‑സിംഗ്രൗളി റെയില്‍വേ ലൈന്‍ പദ്ധതി കഴിഞ്ഞ 16 വര്‍ഷമായും ഉധംപൂര്‍-ശ്രീനഗര്‍-ബാരമുള്ള പദ്ധതി 21 വര്‍ഷത്തിലധികമായും മുടങ്ങിയിരിക്കുകയാണ്. നിര്‍മ്മാണം നിലയ്ക്കാന്‍ കാരണം ഭീകരരുടെ സാന്നിധ്യമാണെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരിക്കുന്നു. 

അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മ്മാണം മന്ദഗതിയിലായത് 2022 ല്‍ 56 ആയിരുന്നത് 2023 ല്‍ എത്തിയപ്പോള്‍ 98 ആയി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുടങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന് തൊട്ടു പുറകില്‍ റെയില്‍വേയാണ്. 2022 ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ 800 പദ്ധതികള്‍ അടങ്കല്‍ തുക വര്‍ധിച്ചത് കാരണം വൈകുന്നതായി അറിയിച്ചിരുന്നു. 1438 പദ്ധതികളുടെ അടങ്കല്‍ തുകയായി 20.4 ട്രില്യണ്‍ ആണ് പദ്ധതി പ്രഖ്യാപന വേളയില്‍ വകയിരുത്തിയത്. എന്നാല്‍ 2022 ഡിസംബര്‍ മാസത്തില്‍ പദ്ധതി അടങ്കല്‍ 24.9 ട്രില്യണ്‍ ആയി വര്‍ധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചിരുന്നു. 

Eng­lish Summary:Negligence of the Min­istry; 840 rail­way projects are delayed indefinitely

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.