22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

നെഹ്‌റു ട്രോഫി വള്ളംകളി തീയതി മാറ്റം അനിശ്ചിതത്വത്തിൽ; ഓഗസ്റ്റ് 30ലേക്ക് മാറ്റാൻ ശുപാർശ

Janayugom Webdesk
ആലപ്പുഴ
June 12, 2025 6:27 pm

നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റം അനിശ്ചിതത്വത്തിൽ തുടരുന്നു. ഈ വർഷം ഓഗസ്റ്റ് 30‑ന് മത്സരം നടത്താൻ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ധാരണയിലെത്തിയെങ്കിലും, അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രിലിൽ ചേർന്ന യോഗത്തിലാണ് പ്രകൃതിക്ഷോഭം അടക്കമുള്ള സാധ്യതകൾ കണക്കിലെടുത്ത്, ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവ് രീതി മാറ്റി പുതിയ തീയതിയിലേക്ക് മാറാൻ ധാരണയായത്. 

ഓണത്തിന് മുന്നോടിയായി വള്ളംകളി നടത്തിയാൽ പരസ്യവരുമാനത്തിലും ടിക്കറ്റ് വിൽപനയിലും വർധനയുണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. തീയതിയിൽ വ്യക്തത വന്നാൽ മാത്രമേ സംഘാടകസമിതിക്ക് നടത്തിപ്പുമായി മുന്നോട്ടുപോകാൻ കഴിയൂ.
അതിനിടെ, ജൂലൈ ഒമ്പതിന് വള്ളംകളി സീസണിന് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ മുന്നൊരുക്കവും ഏങ്ങുമെത്തിയില്ലെന്ന് പരാതിയുണ്ട്. മത്സരം ഓണത്തിന് മുമ്പ് നടത്തണമെന്നാണ് വള്ളംകളി സമിതിയുടെയും ക്ലബുകളുടെയും പ്രധാന ആവശ്യം. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.