അയല്‍വാസിയായ യുവാവിനെ വെടിച്ചുകൊന്ന കേസില്‍ കാപ്പിസെറ്റ് കന്നാരംപുഴ പുളിക്കല്‍ ഷാര്‍ളിക്ക് (48) ഇരട്ട ജീവപര്യന്തം. കന്നാരംപുഴ
സ്വദേശി നിധിന്‍ പത്മനാഭനെ (32) ഷാര്‍ളി നാടന്‍തോക്കുപയോഗിച്ചു വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു്. 2019 മേയ് 24നു രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഷാര്‍ളി തോക്കുമായി വന്ന് വീട്ടുമുറ്റത്തുവച്ച് നിധിനുനേരെ വെടി തിര്‍ക്കുകയായിരുന്നു. ബന്ധു കിഷോറിനും വെടിയേറ്റു. കൊലപാതകം, ആയുധനിയമം തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എ വി മൃദുലയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കു പുറമേ പ്രതി 1,85,000
രൂപപിഴയും അടയ്ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.