14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കൊറോണയും ഒമിക്രോണുമല്ല: പുതിയ വൈറസ് ഫ്ലൊറോണ, ഒരാള്‍ക്ക് സ്ഥിരീകരിച്ചു, ജാഗ്രതയില്‍ ലോകം

Janayugom Webdesk
ടെൽ അവീവ്
January 1, 2022 5:27 pm

ഒമിക്രോൺ ഭീതിക്കിടെ ഇസ്രയേലിൽ ആദ്യ ഫ്ലൊറോണ കേസും റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ചേർന്നുണ്ടാകുന്ന രോഗാവസ്ഥായാണ് ഫ്ലൊറോണ. അറബ് ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

അതേസമയം രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് വാക്സിന്റെ നാലാം ഡോസിന് ഇസ്രയേൽ അംഗീകാരം നൽകി. ഇത്തരത്തിൽ വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമാണ് ഇസ്രയേൽ. ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ നാച്ച്മാൻ ആഷാണ് തീരുമാനം അറിയിച്ചത്. ഈ ആഴ്ചയാണ് നാലാമത്തെ ഡോസ് ഇസ്രയേൽ പരീക്ഷിക്കാൻ തുടങ്ങിയത്. ഓഗസ്റ്റിൽ ബൂസ്റ്റർ ഷോട്ട് എടുത്ത 150 ആരോഗ്യ പ്രവർത്തകർക്ക് നാലാം ഡോസ് നൽകിയിരുന്നു.

ഫൈസറിന്റെ വാക്സിൻ പുറത്തിറക്കിയ, ബൂസ്റ്റർ ഡോസുകൾ നൽകാൻ തുടങ്ങിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. കോവിഡ് കേസുകളുടെ തുടർച്ചയായ വർധനവാണ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം വ്യാഴാഴ്ച 5,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: Nei­ther coro­na nor omi­cron: New virus Florona, con­firmed to one, alert world

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.