6 December 2025, Saturday

Related news

December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 23, 2025
November 21, 2025
November 20, 2025
November 20, 2025
November 20, 2025
November 19, 2025

സൂപ്പർ വിജയത്തിലേക്ക് “നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്”; 5 കോടിയും കടന്ന് ആഗോള ഗ്രോസ്

Janayugom Webdesk
October 27, 2025 9:18 pm

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ സൂപ്പർ വിജയത്തിലേക്ക്. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഒക്ടോബർ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് 5 കോടി 20 ലക്ഷമാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവം ആണ് ചിത്രം നൽകുന്നത്. മാത്യു തോമസിൻ്റെ കരിയറിലെ തന്നെ മികച്ച ആഗോള ബോക്സ് ഓഫീസ് ഓപ്പണിംഗിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് നേടുന്നത്.

ഹൊറർ — ഫാൻ്റസി എന്നിവയ്ക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം ത്രസിപ്പിക്കുന്ന അനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കിടിലൻ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്ത് കൊണ്ട് ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു സിനിമാനുഭവം കൂടിയാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ‘ഫൈറ്റ് ദ നൈറ്റ്’, “കാതൽ പൊന്മാൻ”, “ഭൂത ഗണം” , “കുളിരേ” എന്നീ ഗാനങ്ങളാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലറായ ചിത്രം, നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിമൽ ടി കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ — ബിജേഷ് താമി. ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍— നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍— വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍— നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍— ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍— ഡേവിസണ്‍ സി.ജെ, പിആർഒ — വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.