21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 29, 2024
September 5, 2024
May 3, 2024
April 18, 2024
January 12, 2024
January 24, 2023
September 13, 2022
September 9, 2022
September 3, 2022

തിരുവനന്തപുരത്ത് നേപ്പാൾ ദമ്പതികളുടെ നവജാത ശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കുഴിച്ചിട്ടത് അമ്മ!

Janayugom Webdesk
തിരുവനന്തപുരം
October 19, 2024 6:38 pm

തിരുവനന്തപുരം പൊത്തൻകോട് നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വാവരമ്പലത്താണ് സംഭവം. നേപ്പാൾ സ്വദേശികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയായ അമൃതയാണ് പ്രസവത്തിനുപിന്നാലെ കുഞ്ഞിനെ കുഴിച്ചുമൂടിയത്.

പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സ തേടി. ഇതേ തുടർന്നാണ് കുട്ടിയുടെ മരണ വിവരം പുറത്തറിയുന്നത്. തുടർന്ന് ഡോക്‌ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.