23 January 2026, Friday

ഹെലികോപ്ടറിൽ തൂങ്ങി ജീവനും കൊണ്ട് രക്ഷപ്പെട്ട് നേപ്പാൾ മന്ത്രിയും കുടുംബവും; ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്

Janayugom Webdesk
കാണ്ഡ്മണ്ഠു
September 11, 2025 10:35 am

നേപ്പാൾ മന്ത്രിയും കുടുംബവും ഹെലികോപ്ടറിൽ രക്ഷപ്പെട്ട് ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ നിന്നും ഹെലികോപ്ടറിൽ തൂങ്ങി ഇവർ രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സംഭവത്തിന്റെ ടിക് ടോക് വിഡിയോ എക്സിലാണ് പ്രത്യക്ഷപ്പെട്ടത്. നേപ്പാളിലെ കലാപം മൂന്ന് ദിവസമായി തുടരുകയാണ്. സംഘർഷത്തിനിടെ നേപ്പാളിലെ മന്ത്രിമാർക്ക് ഉൾപ്പടെ മർദനമേൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. നിരവധി മന്ത്രിമാരുടെ വസതികൾ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. നേപ്പാളിൽ ആളിപ്പടർന്ന ജെൻ സി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം അഗ്നിക്കിരയാക്കി. പ്രധാനമന്ത്രി കെ പി ശർമ ഒലി പദവി രാജിവെക്കുന്നതിന് മിനിറ്റുകൾക്കു മുമ്പാണ് പാർലമെന്‍റിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ കെട്ടിടത്തിന് തീയിട്ടത്. ഭക്ത്പുരിലുള്ള പ്രധാനമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും വസതികളും പ്രതിഷേധത്തീയിൽ വെണ്ണീറായി. പാർലമെന്റിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്‍റേയും കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് രാംചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​ത്. ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ്യാ​ജ ​അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ചി​ല​ർ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ആ​രോ​പ​ണം. എ​ന്നാ​ൽ, അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ ആരോപിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.