22 January 2026, Thursday

26 തവണ എവറസ്റ്റ് കയറുന്ന ലോകത്തെ രണ്ടാമത്തെയാളായി നേപ്പാളി ഷര്‍പ്പ

Janayugom Webdesk
കാഠ്മണ്ഡു
May 14, 2023 7:53 pm

ഒരു തവണ എവറസ്റ്റ് കീഴടക്കുകയെന്നത് തന്നെ നമ്മള്‍ ഒരോരുത്തരുടെയും സ്വപ്നമാണ്. 26മത്തെ തവണ 8849 അടി ഉയരമുള്ള എവറസ്റ്റില്‍ കയറിയിരിക്കുകയാണ് 46കാരനായ നേപ്പാളി ഷര്‍പ്പ പസങ് ദവ. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമത്തെയാണ് പസങ്.
ഇമാജിന്‍ നേപ്പാള്‍ ട്രക്ക്സ് എന്ന കമ്പനിയ്ക്ക് കീഴിലാണ് പസങ് ഗൈഡായി ജോലി ചെയ്യുന്നത്. ഹംഗറി പൗരന്റെ സഹായിയായാണ് പസങ് ഇന്നലെ എവറസ്റ്റിന്റെ മുകളിലെത്തിയത്.
കഴിഞ്ഞ വര്‍ഷം മേയിലാണ് നേപ്പാളി ഷര്‍പ്പയായ കാമി രിത 26 തവണ എവറസ്റ്റ് കയറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. കാമിയും എവറസ്റ്റ് കയറിക്കൊണ്ടിരിക്കുകയാണ്.
467 പേര്‍ക്കാണ് എവറസ്റ്റ് കയറാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇത്തവണ അനുമതി നല്‍കിയിരിക്കുന്നത്. എവറസ്റ്റ് കയറാനെത്തുന്ന ഓരോരുത്തരോടൊപ്പവും ഓരോ ഷെര്‍പ്പമാരുമുണ്ടാകും.

eng­lish sum­ma­ry; Nepali Sher­pa became the sec­ond per­son in the world to climb Ever­est 26 times

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.