21 December 2024, Saturday
KSFE Galaxy Chits Banner 2

നെറ്റ്-സെറ്റ് പരിശീലനം

Janayugom Webdesk
November 20, 2024 4:13 pm

ഭാഷാദ്ധ്യാപകനും നാടകാചാര്യനും സാഹിത്യ ചരിത്രകാരനും നിരൂപകനുമായിരുന്ന പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് മുപ്പത്താറുവർഷമായി പ്രവർത്തിക്കുന്ന പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ, അക്ഷരം മുതൽ ഐ.എ.എസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി, നെറ്റ്, സെറ്റ്, എച്ച്.എസ്.എ,എച്ച്. എസ്. എസ്. റ്റി എന്നീ പരീക്ഷകൾക്കുള്ള പരിശീലന കോഴ്‌സിലേക്കു പ്രവേശനം ആരംഭിച്ചു. മലയാളം ഐച്ഛികമായി എം.എ പാസായവർക്കുള്ളതാണ് ഈ കോഴ്‌സ്. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ.എം.എൻ.രാജൻ, ഡോ.എഴുമറ്റൂർ രാജരാജവർമ്മ,ഡോ.സി. ഉദയകല തുടങ്ങിയ പ്രഗൽഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കുന്നു. അഞ്ചുമാസം ശനി, ഞായർ ദിവസങ്ങളിൽ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്. രണ്ടു പേപ്പറുകൾക്കുമുള്ള ക്ലാസുകൾക്കൊപ്പം മാതൃകാപരീക്ഷകളും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യം ലഭിക്കുന്നതാണ്.

അക്ഷരം മുതൽ ഐ.എ.എസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ്, മലയാളം ഡിപ്ലോമ കോഴ്‌സ്, സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്‌സ്, സിവിൽ സർവ്വീസ് (മലയാളം ഐച്ഛികം) കോഴ്‌സ് എന്നിവയും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471 2330338; 99950 08104; 97780 80181 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
ഡോ.എഴുമറ്റൂർ രാജരാജവർമ്മ, സെക്രട്ടറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.