
ഇസ്രായേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥിയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനി. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ നെതന്യാഹു ന്യൂയോർക്ക് നഗരത്തിൽ കാലുകുത്തുന്ന നിമിഷം അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിനോട് നിർദേശിക്കുമെന്നാണ് മംദാനിയുടെ പ്രസ്താവന. ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിക്കാരനാണ് സൊഹ്‌റാൻ മംദാനി.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ(ഐസിസി) അധികാരം അമേരിക്ക അംഗീകരിക്കുന്നില്ലെങ്കിലും, കോടതി പുറപ്പെടുവിച്ച വാറണ്ട് താൻ പാലിക്കുമെന്നും നെതന്യാഹുവിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് സൊഹ്‌റാൻ മംദാനി പ്രസ്താവിച്ചിരുന്നു. എന്നാൽ അന്ന് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മംദാനിക്ക് പരസ്യമായ താക്കീത് നൽകിയിരുന്നു. നവംബറിൽ നടക്കുന്ന ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ മംദാനിയെ വിജയിപ്പിച്ചാൽ, വൈറ്റ് ഹൗസിൽ നിന്ന് ഫണ്ട് ലഭിക്കാൻ അദ്ദേഹം നല്ലരീതിയിൽ പെരുമാറേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.