ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലെ പാസ്‌വേഡ് പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കുമെല്ലാം പങ്കുവയ്ക്കുന്ന ശീലം മതിയാക്കാം. കമ്പനി ഇനി പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്നവര്‍ക്ക് പണിതരാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പാസ്‌വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കൾ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ബ്രിട്ടനിലെ ഇന്റലക്ച്വൽ പ്രോപർട്ടി ഓഫിസ്(ഐ.പി.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. പാസ്‌വേഡ് ഷെയറിങ്ങിനെ രണ്ടാംതര പകർപ്പവകാശ ലംഘനം ആയി കണക്കാക്കും.
ഇന്റർനെറ്റിലുള്ള ചിത്രങ്ങൾ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും സിനിമകളും ടെലിവിഷൻ സീരീസുകളും തത്സമയ കായിക മത്സരങ്ങളുമെല്ലാം സബ്‌സ്‌ക്രിപ്ഷനില്ലാതെ സ്വന്തമാക്കുന്നത് പകർപ്പാവകാശ ലംഘനമാണ്. ഇവയെല്ലാം കുറ്റകൃത്യമായി പരിഗണിച്ച് നടപടി നേരിടേണ്ടിവരുമെന്നും ഐപിഒ പുറത്തിറക്കിയ മാർഗനിർദേശത്തിൽ സൂചിപ്പിച്ചു.
അടുത്ത വർഷം ആദ്യംമുതൽ പാസ്‌വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്ലിക്സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകൾക്ക് പാസ്‌വേഡ് പങ്കുവയ്ക്കുന്നവർക്കെതിരെ കമ്പനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. പത്തു കോടിയിലേറെ വീട്ടുകാർ ലോകത്തെങ്ങുമായി പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടും നെറ്റ്ഫ്ലിക്സ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
English Summary: Netflix Password Sharing; Company with action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.