8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025
January 2, 2025
January 1, 2025

‘ജനകീയ പ്രക്ഷോഭങ്ങളിൽ കണ്ടിട്ടേയില്ല’; പി വി അൻവറിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്

Janayugom Webdesk
മലപ്പുറം
January 7, 2025 4:26 pm

നിലമ്പൂരിലെ കാട്ടാന ആക്രമണത്തെ തുടർന്ന് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ പി വി അൻവർ എംഎൽഎയെ കണ്ടിട്ടേയില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് .കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോഴും അൻവറിന്റെ അഭിപ്രായം കേട്ടില്ല. കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല. 

യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ബൈപ്പാസിന്റെയും കെഎസ്ആർടിസി ബസ്റ്റാൻഡിന്റെയും അവസ്ഥ എന്താണ്. അൻവർ ഇപ്പോൾ പറയുന്നു പാർട്ടി ചെയ്യാൻ അനുവദിചില്ലെന്ന്. പാർട്ടി പറയുന്നു അൻവറിന്റെ കഴിവ് കേടെന്ന്.നിലമ്പൂരിന്റെ വികസനം സാധ്യമാകണമെങ്കിൽ യുഡിഎഫ് ജയിക്കണം. അൻവർ സ്ഥാനാര്‍ത്ഥി ആകുമോ എന്ന് അറിയില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.