22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 26, 2024
March 25, 2024
March 5, 2024
March 4, 2024
March 3, 2024
January 30, 2024
July 5, 2022
June 9, 2022
June 8, 2022
May 25, 2022

റിപ്പോര്‍ട്ടറെ അധിക്ഷേപിച്ച സംഭവം: പി സി ജോര്‍ജ്ജിനെതിരെ കേസ്

Janayugom Webdesk
July 5, 2022 7:14 pm

കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയെ അധിക്ഷേപിച്ച സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ കേസ്. മാധ്യമപ്രവര്‍ത്തക എസ് ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചോദിച്ചപ്പോള്‍ പിസി ജോര്‍ജ് അധിക്ഷേപകരമായി പെരുമാറുകയായിരുന്നുവെന്ന് ഷീജ നല്‍കിയ പരാതിയില്‍ പറയുന്നു.
പി സി ജോര്‍ജിനെതിരെയുണ്ടായ ലൈംഗിക കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ച സമയത്താണ് റിപ്പോര്‍ട്ടറെ അപമാനിച്ചത്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് എന്നാല്‍ തന്റെ പേര് പറയട്ടെ എന്ന മറുചോദ്യം ഉന്നയിച്ച് അപമാനിക്കുകയായിരുന്നു ജോര്‍ജ്.
പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പി സി ജോര്‍ജ് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

Eng­lish Sum­ma­ry: New case against P C George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.