22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ഐപിഎല്ലില്‍ പുതിയ താരോദയം; 14കാരന്റെ സെഞ്ച്വറി തിരുത്തിയത് വമ്പന്‍ റെക്കോര്‍ഡുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2025 1:22 pm

ഐപിഎൽ ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. പക്ഷേ, കരഞ്ഞുകൊണ്ടാണ് ആ പതിന്നാലുകാരൻ തന്റെ ആദ്യം മത്സരത്തിന് ശേഷം അന്ന് ക്രീസ് വിട്ടത്. ആദ്യ ബോളില്‍ തന്നെ സിക്സര്‍ പറത്തി സൂര്യവംശി തന്റെ വരവ് അറിയിച്ചത്. എന്നാല്‍ ആ മത്സരച്ചില്‍ ടീമിനെ ജയത്തിലേക്കു നയിക്കാൻ കഴിഞ്ഞില്ലെന്നതായിരുന്നു ബിഹാറില്‍ നിന്ന് വന്ന ഈ കുരുന്നിന്റെ വിഷമം. നിർണായകമായ കളിയിൽ സെഞ്ചുറി മികവില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ രാജസ്ഥാന് വിജയം സമ്മാനിച്ചാണ് ഇത്തവണ സൂര്യവംശി ക്രീസ് വിട്ടത്.

ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റ് പുറത്തായതിനെത്തുടർന്നാണ് കഴിഞ്ഞ 19‑ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ കളിയിൽ സൂര്യവംശി ഓപ്പണറായി അരങ്ങേറ്റം കുറിച്ചത്. നേരിട്ട ആദ്യപന്തിൽ ശാർദുൽ താക്കൂറിനെ എക്സ്ട്രാ കവറിലൂടെ സിക്സർ പറത്തിക്കൊണ്ടായിരുന്നു തുടക്കം. 20 പന്തിൽ 34 റൺസെടുത്ത് ഔട്ടായി. എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റമ്പുചെയ്ത് പുറത്താക്കി. ടീമിനെ വിജയത്തിലേക്കു നയിക്കാൻ അന്ന് സൂര്യവംശിക്ക് സാധിച്ചില്ല. ലഖ്‌നൗ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 178 റൺസിന് പുറത്തായി.

ബിഹാറിനുവേണ്ടി 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയത്. 2024 നവംബറിൽ വിജയ്ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി. 14 വർഷവും 23 ദിവസവമുള്ളപ്പോഴാണ് ഇത്തവണ ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിലെ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും .ഗുജറാത്തിനെതിരേ 35 പന്തിൽ സെഞ്ചുറി കുറിച്ചതോടെ ഈ നേട്ടം സ്വന്തമാക്കി പ്രായംകുറഞ്ഞയാളായി.

രാജസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങിയ വൈഭവ് 11 സിക്സും ഏഴു ഫോറും ഉൾപ്പെടെയാണ് 101 റണ്‍സോടെ മടങ്ങിയത്. നേരിട്ട രണ്ടാംപന്തിൽ സിക്സറടിച്ചാണ് തുടങ്ങിയത്. ഓരോ ഓവറിലും ബൗണ്ടറികൾ പറപ്പിച്ചു. 17 പന്തിൽ 50 റൺസിലെത്തിയതോടെ ഈ സീസണിലെ വേഗമേറിയ അർധസെഞ്ചുറിയിലെത്തി. ഐപിഎൽ ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞയാളുമായി. 34 പന്തിൽ 94 റൺസിൽനിൽക്കേ, റാഷിദ് ഖാനെതിരേ സിക്സറടിച്ച് സെഞ്ചുറി തികച്ചത്. 

ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേര്‍ന്ന് പരിശീലനം തുടങ്ങിയത്. 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഏറ്റവും പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ ടീമിലെത്തിച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.