എഐടിയുസിയുടെ പുതിയ ജനറൽ കൗൺസിലിനെ ആലപ്പുഴയിൽ തുടരുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. പുതിയ കൗൺസിൽ യോഗം ചേർന്ന് വർക്കിംഗ് കമ്മിറ്റിയെ ഉടൻ തിരഞ്ഞെടുക്കും. പ്രതിനിധി സമ്മേളന നടപടികൾ സമാപന ഘട്ടത്തിലാണ്. സംഘാടന മികവിനെ സ്റ്റിയറിംഗ് കമ്മിറ്റിക്കുവേണ്ടി പ്രശംസിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ കെ പി രാജേന്ദ്രനെ ടിയു നേതൃത്വം അനുമോദിച്ചു. പ്രതിനിധി സമ്മേളനം സാര്‍വദേശീയ ഗാനത്തോടെ സമാപിച്ചു.
സമ്മേളനം ഇന്ന് വൈകുന്നേരം നടക്കുന്ന മഹാറാലിയോടെ സമാപിക്കും. ഇന്ന് പകൽ മൂന്നിന് തൊഴിലാളി മഹാറാലി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി അമർജീത്ത് കൗർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എഐടിയുസി ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡ, വാഹിദ നിസാം തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും.
English Summary:New General Council for AITUC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.