22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026

നവകേരള സദസ് അപേക്ഷകള്‍; നോഡൽ ഓഫിസർമാരെ നിശ്ചയിക്കും: കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
December 28, 2023 10:21 am

നവകേരള സദസുമായി ബന്ധപ്പെട്ട അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാന്‍ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സദസില്‍ ലഭിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ രൂപരേഖ റവന്യു വകുപ്പ് തയ്യാറാക്കും. ഇന്ന് ചേരുന്ന റവന്യു സെക്രട്ടേറിയറ്റിൽ ലാൻഡ് കമ്മിഷണർ രൂപരേഖ അവതരിപ്പിക്കും.
1,10,000 അപേക്ഷകളാണ് റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. കൂടുതൽ അപേക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടാണ്. പട്ടയം, സർവേ, ഭൂമി തരംമാറ്റം, ഭൂനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ എന്നിവയും വന്നിട്ടുണ്ട്. അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ടി മുൻഗണന അടിസ്ഥാനത്തിൽ അപേക്ഷകൾ വേർതിരിക്കും. കൂടുതൽ കാര്യങ്ങൾ ഇന്ന് ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് തീരുമാനിക്കും.

Eng­lish Summary;New Ker­ala Con­stituen­cy Appli­ca­tions; Nodal Offi­cers to be appoint­ed: K Rajan
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.