5 December 2025, Friday

Related news

November 11, 2025
November 4, 2025
November 3, 2025
October 16, 2025
October 11, 2025
September 29, 2025
September 22, 2025
September 9, 2025
August 30, 2025
August 27, 2025

‘ഒരു കെട്ടുകഥയിലൂടെ’ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു

പി.ആർ.സുമേരൻ
കൊച്ചി
June 14, 2024 4:02 pm
പുതുമുഖങ്ങളെ അണിനിരത്തി ദേശാടനപക്ഷികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്‌റൈൻ), സവിത മനോജ് പയ്യോളി എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു. ഏറെ സസ്പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം കോന്നിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും ചിത്രീകരണത്തിലെ പുതുമകളാണ്. വനത്തിനുള്ളിലെ അപൂര്‍വ്വങ്ങളായ ദൃശ്യവിരുന്നും സിനിമയ്ക്ക് മികവ് നല്കുകയാണ്. നവാഗതര്‍ക്ക് പുറമെ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, അമ്പിളി ഔസേപ്പ്, ബിഗ്‌ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി. കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ,സിബി കൃഷ്ണൻ, അൻസു കോന്നി, ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നു മെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയും സഹ സംവിധാനവും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: ഷാജി ജേക്കബ്, എഡിറ്റിംഗ്: റോഷൻ കോന്നി, ചീഫ് അസ്സോസിയേറ്റ്  ഡയറക്ടർ: ശ്യാം അരവിന്ദം, കലാസംവിധാനം: ഷാജി മുകുന്ദ് & വിനോജ് പല്ലിശ്ശേരി, ഗാനരചന: മനോജ് കുളത്തിങ്കൽ & മുരളി മൂത്തേടം. സംഗീതം: സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് സത്യൻ, ചമയം:സിന്റ മേരി വിൻസെന്റ്, നൃത്ത സംവിധാനം: അതുൽ രാധാകൃഷ്ണൻ,  വസ്ത്രാലങ്കാരം: അനിശ്രീ, ആലാപനം: ബെൽരാം, നിമ്മി ചക്കിങ്കൽ & ശരത് എസ് മാത്യു, പി.ആർ.ഒ: പി. ആർ. സുമേരൻ, സ്റ്റിൽസ്: എഡ്‌ഡി ജോൺ.
അസ്സോസിയേറ്റ് ഡയറക്ടർ: കലേഷ്‌കുമാർ കോന്നി, അസിസ്റ്റന്റ് ഡയറക്ടർമാർ: നന്ദഗോപൻ & നവനീത്, ആർട്ട് അസിസ്റ്റന്റ്: രോഹിത് വിജയന്‍, ഫോക്കസ് പുള്ളർ, കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ: ശ്രീജേഷ്, പോസ്റ്റർ ഡിസൈൻ: സുനിൽ എസ് പുരം, ലൊക്കേഷൻ മാനേജർസ്: ആദിത്യൻ, ഫാറൂഖ്.
പി.ആർ.ഒ:
പി. ആർ. സുമേരൻ
9446190254

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.