22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 18, 2024
November 4, 2024
October 30, 2024
October 27, 2024
October 23, 2024
October 18, 2024
October 14, 2024
September 6, 2024
May 10, 2024

മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍

Janayugom Webdesk
മുംബൈ
May 28, 2022 11:09 pm

മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ബി.എ. 4ന്റെ നാല് കേസുകളും ബിഎ.5ന്റെ മൂന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ ഉപവകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂനെ സ്വദേശികളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധിതര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. പിന്നീട് റിപ്പോര്‍ട്ടുകള്‍ ഫരീദാബാദിലെ ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റ സെന്ററിലേക്കയച്ച് സ്ഥിരീകരിക്കുകയായിരുന്നു. ഏഴില്‍ ആറുപേരും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടുണ്ട്. ഒരാള്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. ഈ മാസം നാലിനും 18നും ഇടയിലെടുത്ത സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധിതരില്‍ രണ്ടു പേര്‍ക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ട്. മൂന്ന് പേര്‍ കേരളത്തിലും കര്‍ണാടകയിലും എത്തിയിരുന്നതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേര്‍ക്ക് യാത്രാ പശ്ചാത്തലങ്ങളൊന്നുമില്ല. അടുത്തിടെ തെലങ്കാനയില്‍ 80കാരന് ബി.എ.5 സ്ഥിരീകരിച്ചിരുന്നു. 

Eng­lish Summary:New Omi­cron sub­species in Maharashtra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.