22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

വ്യോമ ഭീഷണികളെ നേരിടുന്നതിനായി പുതിയ സംവിധാനം; ഇൻറഗ്രേറ്റഡ് എയർ വെപ്പൺ സിസ്റ്റത്തിലെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമാക്കി ഇന്ത്യ

Janayugom Webdesk
ന്യൂഡൽഹി
August 24, 2025 11:24 am

ഡിആർഡിഒ(ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) ഇൻറഗ്രേറ്റഡ് എയർ വെപ്പൺ സിസ്റ്റത്തിൻറെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ഒഡീഷ തീരത്ത് വച്ച് ശനിയാഴ്ച 12.30നാണ് പരീക്ഷണങ്ങൾ നടത്തിയത്.

തദ്ദേശീയമായി പ്രയോഗിയ്ക്കാവുന്ന ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (QRSAM), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലുകൾ, ഉയർന്ന പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് സിസ്റ്റമാണ് IADWS.

എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവർത്തനം നിയന്ത്രിക്കുന്നത് പ്രോഗ്രാമിന്റെ നോഡൽ ലബോറട്ടറിയായ ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ലബോറട്ടറി വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രീകൃത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ്. VSHORADS ഉം DEW ഉം യഥാക്രമം റിസർച്ച് സെന്റർ ഇമാറാത്ത് & സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് എന്നിവ വികസിപ്പിച്ചെടുത്തതാണ്.

വ്യോമ ഭീഷണികളെ നേരിടുന്നതിനാണ് ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമഗ്രമായ വ്യോമ പ്രതിരോധം നൽകുന്നതിനായി റഡാർ, ലോഞ്ചറുകൾ, ടാർഗെറ്റിംഗ്, ഗൈഡൻസ് സിസ്റ്റങ്ങൾ, മിസൈലുകൾ, കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റുകൾ എന്നിവ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറക്കുമതി ചെയ്ത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്, കൂടാതെ തന്ത്രപരമായ ആസ്തികൾ സംരക്ഷിക്കുന്നതിനായി QRSAM, VSHORADS, DEW എന്നിവയുൾപ്പെടെ ഒന്നിലധികം പ്രതിരോധ തലങ്ങളെ സംയോജിപ്പിക്കുന്നു.

ഇന്ത്യയുടെ മിസൈൽ പദ്ധതി മറ്റൊരു നാഴികക്കല്ല് പിന്നിടുന്നതിനിടയിലാണ് ഈ വിജയകരമായ പരീക്ഷണം.ഓഗസ്റ്റ് 20 ന് ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്ന് ആണവായുധ വാഹക ശേഷിയുള്ള അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഒരു വകഭേദമാണ് അഗ്നി-5.

ഈ വിജയകരമായ പരീക്ഷണങ്ങളിലൂടെ, ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നൂതന ആയുധ സംവിധാനങ്ങൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിക്കാനുള്ള കഴിവ് ഇന്ത്യ വീണ്ടും തെളിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.