17 January 2026, Saturday

Related news

January 16, 2026
January 15, 2026
January 9, 2026
January 7, 2026
January 4, 2026
January 2, 2026
December 31, 2025
December 30, 2025
December 24, 2025
December 23, 2025

പോക്സോ കേസ് അന്വേഷണം ത്വരിതപ്പെടുത്താൻ പുതിയ ടീം

Janayugom Webdesk
തിരുവനന്തപുരം
July 18, 2025 10:51 pm

പോക്സോ കേസുകളിലുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ ഇരുപതു പൊലീസ് ജില്ലകളിലെയും ഡിവൈഎസ്‌പിമാരുടെ കീഴിൽ 16 അംഗ ടീം രൂപീകരിച്ച് ഉത്തരവായി. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ടീം രൂപീകരിക്കാൻ ഉത്തരവായത്. ഡിവൈഎസ്‌പിമാർക്ക് കീഴിൽ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ്‌സിപിഒമാർ, അഞ്ചു സിപിഒമാർ എന്നിങ്ങനെയാണ് 16 അംഗ ടീം.
സുപ്രീം കോടതിയുടെ 2019 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി 2025 ഏപ്രിലിൽ 304 തസ്തികകൾ രൂപവല്‍ക്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 16 പൊലീസ് ജില്ലകളിൽ നിലവിലുള്ള നാർക്കോട്ടിക് സെല്ലുകളെ ഡിവൈഎസ്‌പി നാർക്കോട്ടിക് സെൽ ആന്റ് ജെൻഡർ ജസ്റ്റിസ് എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ ഡിവൈഎസ്‌പിമാർക്ക് അധിക ചുമതലയും നൽകി. നാർക്കോട്ടിക് സെൽ നിലവിലില്ലാത്ത തൃശൂർ റൂറൽ, തൃശൂർ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ നാല് ഡിവൈഎസ്‌പി തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.