
2025 അവസാനിക്കുമ്പോൾ, പുതുവർഷം പുതിയ കലണ്ടറുകളും പ്രതിജ്ഞകളും മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്. 2026 ജനുവരി ഒന്ന് മുതൽ, കർഷകരെയും ശമ്പളക്കാരായ പ്രൊഫഷണലുകളെയും യുവാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന നിരവധി നയപരവും നിയന്ത്രണപരവുമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ബാങ്കിങ് നിയന്ത്രണങ്ങൾ, ഇന്ധന വിലനിർണയം, വിവിധ സർക്കാർ പദ്ധതികൾ എന്നിവ അപ്‌ഡേറ്റുകൾക്കായി നിശ്ചയിച്ചിരിക്കുന്ന പ്രധാന മേഖലകളാണ്. ബാങ്കിങ്, നികുതി, ഗാർഹിക ബജറ്റുകൾ എന്നിവയെ ബാധിക്കുന്ന ചില സാമ്പത്തിക നിയമ മാറ്റങ്ങൾ
പാൻ‑ആധാർ ലിങ്കിങ് നിർബന്ധം
പാൻ കാർഡും ആധാറും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ബാങ്കിങ്, സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അക്കൗണ്ട് മരവിപ്പിക്കലും സേവന തടസങ്ങളും ഒഴിവാക്കാൻ ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ഇത് നികുതി ഫയലിങ്, റീഫണ്ടുകൾ, പ്രധാന ബാങ്കിങ് സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയെ തടസപ്പെടുത്തും. സുരക്ഷിതമായി തുടരാൻ എത്രയും വേഗം ഇത് പൂർത്തിയാക്കണം.
എട്ടാം ശമ്പള കമ്മിഷൻ
ഇന്ന് ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി അവസാനിക്കും, എട്ടാം ശമ്പള കമ്മിഷൻ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ശമ്പളത്തിലും പെൻഷനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാല്‍ യഥാർത്ഥ വർധനവ് പ്രതിഫലിക്കാൻ സമയമെടുത്തേക്കും.
പ്രതിവാര ക്രെഡിറ്റ് സ്കോർ അപ്ഡേറ്റുകൾ
നിലവിലുള്ള 15 ദിവസത്തെ സൈക്കിളിന് പകരം, ക്രെഡിറ്റ് ബ്യൂറോകൾ എല്ലാ ആഴ്ചയും ഉപഭോക്തൃ ഡാറ്റ പുതുക്കും. ഇതിനർത്ഥം വായ്പ തിരിച്ചടവുകളോ വീഴ്ചകളോ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ വളരെ വേഗത്തിൽ പ്രതിഫലിക്കും, ഇത് വായ്പാ യോഗ്യതയെ നേരിട്ട് ബാധിക്കും.
പുതുക്കിയ എൽപിജി, ഇന്ധന വിലകൾ
ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും (എടിഎഫ്) വിലകൾ ജനുവരി ഒന്നിന് പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഗാർഹിക ബജറ്റുകളെയും വിമാന നിരക്കുകളെയും ബാധിച്ചേക്കാം.
പിഎം കിസാന്‍ കർഷക ഐഡികൾ
പിഎം കിസാൻ പദ്ധതിക്കായി സർക്കാർ ഒരു പുതിയ കർഷക ഐഡി സംവിധാനം അവതരിപ്പിച്ചു. ഈ ഡിജിറ്റൽ ഐഡി കർഷകരുടെ ഭൂമി രേഖകൾ, വിള വിവരങ്ങൾ, ആധാർ, ബാങ്ക് വിശദാംശങ്ങൾ എന്നിവ ബന്ധിപ്പിക്കുന്നു. നിലവിലുള്ള ഗുണഭോക്താക്കളെ ഇത് ബാധിക്കില്ല. എന്നാൽ 6,000 രൂപ വാർഷിക പിന്തുണ ലഭിക്കുന്നതിന് പുതിയ അപേക്ഷകർ രജിസ്റ്റർ ചെയ്യണം.
പുതിയ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫോമുകൾ
ജനുവരി മുതൽ നികുതിദായകർക്ക് പുതുക്കിയ ആദായനികുതി റിട്ടേൺ (ഐടിആർ) ഫോം പ്രതീക്ഷിക്കാം. ഫയലിങ് പ്രക്രിയ ലളിതമാക്കുന്നതിനൊപ്പം പിശകുകളും ഒഴിവാക്കലുകളും കുറയ്ക്കുന്നതിന് സൂക്ഷ്മപരിശോധന വർധിപ്പിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.
ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷ
വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള മെസേജിങ് ആപ്പുകളിൽ തട്ടിപ്പ് തടയുന്നതിനായി യുപിഐ ഇടപാടുകളിൽ കർശനമായ പരിശോധനകളും കൂടുതൽ ശക്തമായ സിം വെരിഫിക്കേഷൻ മാനദണ്ഡങ്ങളും ബാങ്കുകൾ നടപ്പിലാക്കും.
പുതിയ സഹവായ്പാ നിയമങ്ങൾ
ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ സഹ‑വായ്പാ ചട്ടക്കൂട് പ്രകാരം, ന്യായമായ റിസ്ക് പങ്കിടൽ ഉറപ്പാക്കാൻ ഓരോ വായ്പാദാതാവും വായ്പയുടെ കുറഞ്ഞത് 10% സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.